
പോള്‍വാള്‍ട്ടില്‍ വീണ്ടും ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്വീഡന്‍ താരം അര്‍മാന്‍ ഡുപ്ലന്റിസ്. ലോക അലറ്റിക്‌സ് വേദിയെ ഒന്നാകെ ത്രസിപ്പിച്ച് 6.30 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. അഞ്ച് വര്‍ഷത്തിനിടെ 14-ാം തവണയാണ് ‘മോണ്ടോ’ എന്ന് വിളിപ്പേരുള്ള അര്‍മാന്‍ഡ് ഡുപ്ലാന്റിസ് വിവിധ മത്സരങ്ങളിലായി പോള്‍വോള്‍ട്ടില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത്. മൂന്നാം തവണയാണ് മോണ്ടോ ലോക ചാമ്പ്യന്‍ ആകുന്നത്.
6.15 മീറ്റര്‍ ചാടിയതോടു കൂടി തന്നെ ഇരുപത്തഞ്ചുകാരന് സ്വര്‍ണം ഉറപ്പായിരുന്നു. തുടര്‍ന്ന് 6.29 എന്ന തന്റെ ലോക റെക്കോര്‍ഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. 12പേരാണ് ഫൈനലില്‍ അണിനിരന്നത്. എന്നാല്‍ ആരും തന്നെ കാര്യമായ വെല്ലുവിളി അര്‍മാന്‍ഡോക്ക് ഉയര്‍ത്തിയില്ല.
Also read – കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്
ഗ്രീസിന്റെ ഇമ്മനോയിലാണ് വെള്ളി കരസ്ഥമാക്കിയത്. ആറ് മീറ്ററാണ് ഇമ്മനോയില്‍ കീഴടക്കിയ ഉയരം. 5.95 മീറ്റര്‍ ചാടിയ ഓസ്‌ട്രേലിയയുടെ കുര്‍ട്ടിസ് മാര്‍ഷനിലാണ് മൂന്നാം സമ്മാനം. ടോക്കിയോയിലാണ് ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.
The sky is never the limit 💫@mondohoss600 proves again that he is from another planet, clearing 6.30m to break his own world record and claim his third consecutive world title 🏆🏆🏆#WorldAthleticsChamps pic.twitter.com/hTwWqWnskL
— World Athletics (@WorldAthletics) September 15, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

