ലിച്ച്ഫീൽഡിന്റെ പോരാട്ടം വിഫലം: ഗുജറാത്ത് ജയന്റ്സിന് 10 റൺസ് ജയം

ഫീബി ലിച്ച്ഫീൽഡിന്റെ തകർപ്പൻ അർധ സെഞ്ചുറി വിഫലമായപ്പോൾ, ഗുജറാത്ത് ജയന്റ്സ് വുമൺസ് പ്രീമിയർ ലീഗിൽ യുപി വാരിയർസിനെതിരെ 10 റൺസിന്റെ വിജയം നേടി. തുടക്കത്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും, മെഗ് ലാനിങ്ങും ഫീബി ലിച്ച്ഫീൽഡും ചേർന്ന് ഒരുക്കിയ മികച്ച കൂട്ടുകെട്ട് തീർത്ത് ചേസിന് ഉറച്ച അടിത്തറ ഒരുക്കി. എന്നാൽ ക്യാപ്റ്റൻ ലാനിങ് പുറത്തായതോടെ മത്സരത്തിന്റെ ഗതി പെട്ടെന്ന് മാറി. ഇതോടെ നാല് വിക്കറ്റിന് 74 റൺസ് ആയി ടീം തകർന്നു. എന്നാൽ ഫീബി ലിച്ച്ഫീൽഡ് പിടിച്ചുനിന്നു. ക്ലാസിക് ഷോട്ടുകളോടെ അർധ സെഞ്ചുറി തികച്ച അവർ , ശ്വേത സെഹ്രാവത്തുമായി ചേർന്ന് നിർണായകമായ കൂട്ടുകെട്ട് തീർത്ത് മത്സരത്തെ അവസാന നിമിഷം വരെ പോരാടി.

Also Read: വുമൺസ് പ്രീമിയർ ലീഗ്: ജെമിമ റോഡ്രിഗസിന്റെ കീഴിൽ മുംബൈയെ ഞെട്ടിക്കാൻ ഡൽഹി

എങ്കിലും, റൺ റേറ്റ് ഉയരാൻ തുടങ്ങിയ ഘട്ടത്തിൽ ഇരുവരും പുറത്തായത് യു പി യുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അവസാന ഓവറുകളിൽ ആശ സോഭന 10 പന്തിൽ 27 റൺസ് നേടി ആവേശം ഉയർത്തിയെങ്കിലും, ചേസ് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് നാലു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. ഗുജറാത്തിനു വേണ്ടി നായിക ആഷ്‌ലെയ്ഗ് ഗാര്ഡ്നർ 65 റൺസ് നേടി ടോപ് സ്കോറർ ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News