
ഐ പി എൽ ടീം ലക്‌നോ സൂപ്പര്‍ ജയന്റ്സിന്റെ മെന്റർ സ്ഥാനം രാജിവെച്ച് സഹീര്‍ ഖാന്‍. ഒരു സീസണിന് ശേഷമാണ് ഫ്രാഞ്ചൈസിയുമായി വേര്‍പിരിഞ്ഞത്. വ്യാഴാഴ്ചയാണ് സഹീര്‍ തന്റെ തീരുമാനം എല്‍ എസ് ജിയെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാങറും ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സഹീറിന്റെ രാജിക്ക് പ്രധാന കാരണമെന്നാണ് സൂചന. ക്യാപ്റ്റന്‍ റിഷഭ് പന്തുമായുള്ള സഹീറിന്റെ ബന്ധം ശക്തമായി തുടർന്നിരുന്നു. എന്നാൽ, 2025-ലെ ഐ പി എല്ലിന്റെ രണ്ടാം പകുതിയില്‍ എല്‍ എസ് ജി പോയിന്റ് പട്ടികയില്‍ താഴേക്ക് പോയിരുന്നു.
2023-ലെ ഐ പി എല്ലിന് ശേഷം ഗൗതം ഗംഭീര്‍ പുറത്തായതിനെ തുടര്‍ന്നാണ് 2024 ഓഗസ്റ്റിൽ സഹീര്‍ എല്‍ എസ് ജിയില്‍ ചേര്‍ന്നത്. ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റര്‍ റോള്‍ ഏറ്റെടുത്തു, അതിനുശേഷം ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനുമായി. 2018 മുതല്‍ 2022 വരെ സഹീര്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

