അവസാന ഓവറിൽ മധുശങ്ക ത്രില്ലർ; ശ്രീലങ്കയ്ക്ക് 7 റൺസ് ജയം

Dilshan Madhushanka

സിംബാബ്‍വേ – ശ്രീലങ്ക ഏകദിന പരമ്പരയിലെ അദ്യ മത്സരത്തിൽ അവസാന ഓ‍‍വറിലെ ആവേശപോരാട്ടത്തിനൊടുവിൽ ജയം പിടിച്ചുവാങ്ങി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ സിംബാബ്വെയുടെ പോരാട്ടം 291 റൺസിൽ അവസാനിച്ചു.

ദിൽഷൻ മധുശങ്കയുടെ ഹാട്രിക് നേട്ടമാണ് വിജയം സ്വന്തമാക്കാൻ ലങ്കൻ പടയെ സഹായിച്ചത്. അവസാന ഓവറിൽ സിംബാബ്വെയിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. എന്നാൽ അവസാന ഓ‍വർ എറിയാൻ എത്തിയ മധുശങ്ക ആദ്യ ബോളിൽ തന്നെ 92 റൺസുമായി ക്രീസിൽ നിന്ന സിക്കന്ദർ റാസയെ പുറത്താക്കി.

Also Read: ടി20 ലോകകപ്പ് താരത്തിന് ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങാനാകില്ല; മോഷണക്കുറ്റത്തിന് മൂന്ന് മാസം ജയില്‍ വാസം

പിന്നീടെത്തിയ ബ്രാഡ് ഇവാൻസ്, റിച്ചാർഡ് ഇവാൻസ് എന്നിവരെയും കൂടാരം കയറ്റിയ മധുശങ്ക അവസാന ഓവറിൽ ശ്രീലങ്കയുടെ വിജയം അരക്കിട്ടുറപ്പിക്കുകയാണ്. നാല് വിക്കറ്റുകളാണ് ദിൽഷൻ മധുശങ്ക നേടിയത്. അസിത ഫെർണാണ്ടോ 3 വിക്കറ്റ് നേടി.

Also Read: ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ഓർമയിൽ രാജ്യം; ഇന്ന് ദേശീയ കായിക ദിനം

76 റൺസ് നേടിയ പതും നിസ്സങ്ക ശ്രീലങ്കയുടെ ടോപ് സ്കോററായപ്പോൾ കുശൽ മെൻഡിസ് (38), സദീര സമരവിക്രമ (35) എന്നിവരുടെ പ്രകടനവും ശ്രീലങ്കയ്ക്ക് നിർണായകമായി. സിംബാബ്വെയ്ക്കായി സിക്കന്ദർ റാസയെ കൂടാതെ ബെൻ കറൻ (70) ഷോൺ വില്യംസ് (57) എന്നിവരും മികച്ച പോരാട്ടം കാ‍ഴ്ചവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News