
ഇന്ത്യയുടെ ജെൻ സി, മില്ലേനിയൽ തലമുറകൾക്കിടയിൽ പാട്ടുകൾ അവരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. തിങ്കൾ മുതൽ ശനി വരെയുമുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ പത്ത് വരേയും, വാരാന്ത്യ ദിവസങ്ങളിൽ 10 മുതൽ 12 വരെയും ഏറ്റവും കൂടുതൽ പാട്ടുകൾ കേൾക്കുന്നത് യുവതലമുറ ആണെന്ന് സ്‌പോട്ടിഫൈയുടെ പഠന റിപ്പോർട്ട്.
ദില്ലി എൻസിആർ, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ കമ്പനി നടത്തിയ ഗവേഷണത്തിനൊടുവിലാണ് യുവ തലമുറ എത്രത്തോളം പാട്ടുകൾ അല്ലെങ്കിൽ സംഗീതം ആസ്വദിക്കുന്നു എന്ന കണക്കുകൾ പുറത്ത് വരുന്നത്. വ്യായാമം ചെയ്യുമ്പോൾ, യാത്ര ചെയ്യുമ്പോൾ, നടക്കുമ്പോൾ, കൂട്ടുകാരുമായി ഒത്തുചേരുമ്പോൾ, വിശ്രമിക്കുമ്പോൾ, സ്ട്രെസ് കുറയ്ക്കാൻ ഒക്കെയാണ് പുതുതലമുറ പാട്ടുകൾ കേൾക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Also read – തൊട്ടാൽ ഇനി അവർക്കും വേദനിക്കും..! റോബോട്ടിക് ചർമം കണ്ടെത്തി ഗവേഷകർ
പഠനത്തിൽ വ്യക്തിഗത പ്ലേലിസ്റ്റുകൾക്ക് ഉള്ള ആവശ്യവും കണ്ടെത്തി. പാട്ടുകൾ കേൾക്കുന്നവർ അവരുടെ ഇമോഷണൽ സിറ്റുവേഷനെ പ്രതിഫലിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതിപ്പോൾ ബോളിവുഡ് ഡാൻസ് ഹിറ്റുകളാകാം അല്ലെങ്കിൽ മെലഡി പാട്ടുകളുമാകാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here