കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസ്, ഭാര്യയെ വെട്ടിക്കൊന്ന പ്രതി മരണപ്പെട്ടു

പങ്കാളിയെ കൈമാറിയ സംഭവത്തില്‍ പരാതിക്കാരിയെ വെട്ടിക്കൊന്ന ഭർത്താവ് മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

ജൂബിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾ ഷിനോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിനോ പുലർച്ചെ 4 മണിയോടെയാണ് മരിച്ചത്. ‘പൊളോണിയം’ എന്ന മാരക വിഷമാണ് കഴിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം.

ALSO READ: പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വാര്‍ത്ത: ബിജെപി നേതാവ് അറസ്റ്റില്‍

സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെതിരെ ഷിനോയ്ക്കെതിരെ ജൂബി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ജൂബിയെ വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News