ആരോ​ഗ്യ പ്രവർത്തകർക്ക് പോലും എത്തിപ്പെടാനാകുന്നില്ല; കോംഗോയിൽ എബോള പടരുന്നു… മരണം 254

ebola congo

കിഴക്കൻ കോം​ഗോയിൽ എബോള പടർന്ന് പിടിക്കുന്നു. രോ​ഗികളുടെ എണ്ണം ഇതോടെ ആയിരം കടന്നതായി അധികൃതർ അറിയിച്ചു. അതിൽ 254 പേർ മരിക്കുകയും ചെയ്തു. നൂറ് പേർ ഇതോടെ രോ​ഗമുക്തരായിട്ടുണ്ടെങ്കിലും രോ​ഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്ന 30,000 പേരെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നതാണ് ആശങ്കകൾ വർധിപ്പിക്കുന്നത്. മെയ് 15നാണ് ഇറ്റൂരി പ്രവിശ്യയിൽ എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇ‌നിയും രേ​ഗവ്യാപനം വർധിക്കാൻ ഇടയുണ്ടെന്നതാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

ആഭ്യന്തര യുദ്ധവും വിമത ആക്രമണങ്ങളും കാരണം ആരോഗ്യപ്രവർത്തകർക്ക് പല ഗ്രാമങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ല എന്നതും വലിയ പ്രശ്നങ്ങൾക്ക് കാരണമാക്കുന്നത്. നിരവധി അഭയാർഥി ക്യാമ്പുകൾ കോം​ഗോയിൽ പ്രവർത്തിക്കുന്നുണ്ട് ഇവിടേക്ക് രോ​ഗം പടരുകയാണെങ്കിൽ അത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Also read: കാനഡയിൽ പൊലീസിനെ ലക്ഷ്യം വച്ച് വെടിവയ്പ്പ്; പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലുള്ള കിഗോൺസെ ഡിസ്‌പ്ലേസ്‌മെന്റ് ക്യാമ്പിൽ കവിഞ്ഞ ​ദിവസം പത്തുപേർ മരിച്ചിരുന്നു എന്നാൽ മരണകാരണം എബോളയാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷെ മരണ കാരണം എബോളയാണെങ്കിൽ അത് നിരവധി പേരെ ബാധിക്കുമെന്നും ഇരുപതിനായിരത്തിലേറെ പേർ ദുരിതത്തിലാകുമെന്നുമാണ് ആ​രോ​ഗ്യ വിദ​ഗ്ധരുടെ കണക്കുകൂട്ടലുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News