
തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധിയിൽ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തിയ ഡയറക്ടര്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നം പരിഹാരത്തിന്റെ വക്കിൽ ആണെന്നും മാധ്യമങ്ങളിൽ വന്ന അത്ര ഗൗരവമുള്ള പ്രശ്നമല്ലെന്നും സുരേഷ് ഗോപി യോഗത്തിനുശേഷം പറഞ്ഞു.
ALSO READ: ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചു
ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിന് തീരുമാനമായിട്ടുണ്ട്. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. കരാർ സംബന്ധിച്ച് തീരുമാനമായി. നിയമപരമായി മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ. രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ ആരംഭിക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്നും ശസ്ത്രക്രിയ മുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. യോഗം പൂര്‍ത്തിയായ ഉടനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്.
ENGLISH SUMMARY: The director held a discussion with the heads of departments regarding the treatment crisis at Sree Chitra Institute, Thiruvananthapuram. Union Minister Suresh Gopi also participated in the discussion.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

