
ശ്രീ ചിത്ര തിരുനാൾ ഇൻ്റസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി സ്റ്റാഫ് യൂണിയൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി തേക്കട ഗവൺമെൻ്റ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മനോജ് കുമാർ പ്രധമ അദ്ധ്യാപിക പി ജി ദീപക്ക് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.
Also read: ‘അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി’: എം വി ഗോവിന്ദൻ മാസ്റ്റർ
വിവിധ ക്ലാസുകളിലെ 125 വിദ്യാർത്ഥികൾക്കാണ് ബുക്ക് , ബാഗ് ,കുട തുടങ്ങിയ പഠന സഹായം നൽകിയത്. യൂണിയൻ വൈസ് പ്രസിഡൻ്റ് എസ് ജ്യോതി ലക്ഷ്മി അധ്യക്ഷയായ യോഗത്തിൽ ജനറൽ സെക്രട്ടറി എം റ്റി അരുൺ സ്വാഗതവും സെക്രട്ടറി ബി ശ്രീകുമാർ കൃതഞ്ജതയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കുമാരി കല, ജി നന്ദകുമാർ, കെ എസ് ബിന്ദു, പി ബി ശുഭ, എസ് എസ് സുജിത്ത് എന്നിവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here