തേക്കട എൽ പി എസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് നടന്നത്

SCHOOL,

തേക്കട ഗവൺമെൻ്റ് എൽ പി എസിലെ സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് ബാഗ്, കുട, ടിഫിൻ, ജോമെട്രി ബോക്സ്, ബുക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി സ്റ്റാഫ് യൂണിയൻ നടത്തിവരുന്ന പഠനോപകരണ വിതരണത്തി​ന്റെ ഭാഗമായിട്ടാണ് ഇത്തരത്തരത്തിൽ പഠനോപകരണ വിതരണങ്ങൾ വിതരണം ചെയ്തത്.

ALSO RAED :‘നിപ പ്രതിരോധ ഏകോപനത്തിൽ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം, ആരോഗ്യവകുപ്പ് ഡയറക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു’: കെ കെ ശൈലജ ടീച്ചർ

സ്‌കൂളിൽ വച്ച് നടന്ന വിതരണയോഗം കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷ​ന്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഒപ്പം പഠനകിറ്റുകൾ കൈമാറുകയും ചെയ്തു. ഹെഡ്മിസ്ട്രസ് പി ജി ദീപയായിരുന്നു യോ​ഗത്തിൽ അധ്യക്ഷയായിരുന്നത്. വാർഡ് മെമ്പർ കെ ഷിജ, ജനറൽ സെക്രട്ടറി റ്റി അരുൺ, എന്നിവരും യോ​ഗത്തിൽ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായ എസ് ജ്യോതിലക്ഷ്‌മി, ബി ശ്രീകുമാർ, ഡി വിനോദ് , കെ എസ് ബിന്ദു, എം എസ് സജി എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. ശ്രീ ചിത്രയിലെ കരാർ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കും പഠനോപകരണങ്ങൾ നൽകുകയും ചെയ്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News