‘ലളിതം സുന്ദരം’, വിവാഹം വീട്ടിൽ വെച്ച് രജിസ്റ്റര്‍ ചെയ്‌ത്‌ ശ്രീധന്യ ഐഎഎസ്, അധിക ചിലവ് വെറും 1000 രൂപ; ഇതല്ലേ യഥാർത്ഥ മാതൃക

ആർഭാടങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പതിയെ മനുഷ്യരിൽ നിന്നും അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ശ്രീധന്യ ഐഎഎസിന്റെ ലളിതമായ വിവാഹവും അതിനെ കുറിച്ചു തന്നെയാണ് ചർച്ച ചെയ്യുന്നത്. ലളിതമായി നടത്തിയ സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് മികച്ചൊരു സന്ദേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ് ശ്രീധന്യ. രജിസ്റ്റര്‍ ഓഫീസില്‍ പോകാതെ സ്വന്തം വീട്ടില്‍ വച്ച് തന്നെ ഇനി ആര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ശ്രീധന്യയുടെ വിവാഹം നമുക്ക് നൽകുന്ന സന്ദേശം.

ALSO READ: ‘തരൂരിനെ കാത്തിരിക്കുന്നത് വൻ തോൽവി, ഞാൻ മത്സരിച്ചത് പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയോടെ’, ഷൈൻ ലാലിൻ്റെ വെളിപ്പെടുത്തൽ

വെറും 1000 രൂപ മാത്രം ചെലവാക്കിയാണ് വിവാഹം വീട്ടിൽ വെച്ച് നടത്താൻ ശ്രീധന്യ ഐഎഎസ് തീരുമാനിച്ചത്. അധികമാര്‍ക്കും അറിയാത്ത വിവരമാണ് വീട്ടിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യാമെന്നുളത്.
തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ്രയാണ് ശ്രീധന്യയുടെ വരൻ. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വീട്ടിൽ വെച്ച് ഇരുവരുടെയും വിവാഹം.

ALSO READ: ‘മലക്കം മറിഞ്ഞ് കോൺഗ്രസ്’, ഖാർഗെ പറഞ്ഞ 24 മണിക്കൂർ അവസാനിക്കുന്നു, അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായില്ല

ഇത്തരത്തിൽ അവനവന്റെ വീട്ടിൽ വെച്ച് തന്നെ വിവാഹം നടത്താമെന്ന് അറിയുന്നവർ പൊതുവെ കുറവാണ്. സാധാരണക്കാരിലേക്ക് ഈ സേവനങ്ങളെ പറ്റിയുള്ള അറിവുകൾ എത്തിക്കുക എന്നതു കൂടിയായിരുന്നു ശ്രീധന്യയുടെ ഈ ചരിത്ര തീരുമാനത്തിന്റെ ലക്ഷ്യം. 1000 രൂപ അധികം നൽകിയാൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി വിവാഹം നടത്തുമെന്ന സന്ദേശം വരും തലമുറയ്ക്ക് മാതൃകയാക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here