ഭരണാധികാരികൾ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി പിണറായി വിജയൻ അത് സാക്ഷാത്കരിച്ചു; ശ്രീകുമാരൻ തമ്പി

ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്ന സ്വപ്നമാണ് മുഖ്യമന്ത്രി പിണറായി വിജയൻ യാഥാർഥ്യമാക്കിയതെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പ്രതിപക്ഷവും മാധ്യമങ്ങളും എന്ത് തന്നെ പറഞ്ഞാലും രണ്ടാം തവണയും അധികാരത്തിൽ വന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, നന്മ ചെയ്യാത്ത ഒരു ഭരണാധികാരിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കില്ല, അതാണ് പിണറായി വിജയനിൽ ജനങ്ങൾ കാണുന്ന നന്മയുടെ തെളിവെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ ശ്രീകുമാരൻ തമ്പി പറഞ്ഞു. നവകേരള സദസ് നല്ല ആശയമാണെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി എല്ലാ വിധ ആശംസകളും നേരുന്നുവെന്നും താൻ എന്നും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്നയാളാണെന്നും കൂട്ടിച്ചേർത്തു.

ALSO READ: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ കോൺഗ്രസ് നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News