വര്‍ക്കലയില്‍ വിവാഹദിനം കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം വര്‍ക്കലയില്‍ വിവാഹദിനം കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി. വര്‍ക്കലയിലെ ശാരദാമണ്ഡലപത്തില്‍വെച്ചാണ് വിവാഹം നടന്നത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷി നിര്‍ത്തി ശ്രീലക്ഷ്മിയുടെ കഴുത്തില്‍ തിരുവനന്തപുരം സ്വദേശി വിനു താലിചാര്‍ത്തി. അച്ഛനെ സംസ്‌കരിച്ച സ്ഥലത്തെത്തി തൊഴുത് പ്രാര്‍ത്ഥിച്ചാണ് ശ്രീലക്ഷ്മി വിവാഹ മണ്ഡപത്തിലേക്ക് എത്തിയത്.

Also Read- ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു

ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കഴിഞ്ഞ മാസം 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ശ്രീലക്ഷ്മി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് പ്രതികളിലൊരാളായ ജിഷ്ണുവിനെ പ്രകോപിപ്പിക്കുകയായിരുന്നു. ജിഷ്ണുവിന്റെ സുഹൃത്തുക്കളായ, ജിജിന്‍, ശ്യാം, മനു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Also Read- ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കല്യാണത്തലേന്ന് വീട്ടില്‍ ബന്ധുക്കള്‍ അല്ലാതെ മറ്റാരുമില്ല എന്ന് മനസിലാക്കിയാണ് പ്രതികള്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ എത്തിയത്. ആദ്യം ശ്രീലക്ഷ്മിയേയാണ് പ്രതികള്‍ ആക്രമിച്ചത്. ശ്രീലക്ഷ്മിക്ക് നേരെയുള്ള ആക്രമണം തടയുന്നതിനിടെയാണ് പ്രതികള്‍ രാജുവിനെ ആക്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News