
ആർത്തവം ഒരു ഒഴികഴിവല്ലെന്ന ശ്രീലീലയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. ഉസ്താദ് ഭഗത് സിംഗ് എന്ന ചിത്രത്തിൻ്റ വിജയാഘോഷ പരിപാടിയിലാണ് ആർത്തവത്തെക്കുറിച്ചുള്ള പരാമർശം നടത്തിയത്. ഡി വൈ പാട്ടീൽ സർവകലാശാലയിൽ നിന്നും ഈയിടയ്ക്കാണ് ശ്രീലീല ഡോക്ടറായത്. തൻ്റെ പാട്ടിലെ അഭിനയത്തെക്കുറച്ച് പറഞ്ഞതിനു ശേഷം ആർത്തവത്തെക്കുറിച്ച് പറയുകയായിരുന്നു.
‘എന്റെ പാട്ടുകളിൽ ഭൂരിഭാഗവും അഭിനന്ദനം അർഹിക്കുന്നവയാണ്. എനിക്ക് ആർത്തവമുള്ളപ്പോഴാണ് പലതിലും ഞാൻ അഭിനയിച്ചത്. അതുകൊണ്ട് ആർത്തവം എന്നത് ഒഴികഴിവല്ല. എല്ലാ കാര്യങ്ങളും സമത്വത്തോടു കൂടി നമുക്ക് വേണമെങ്കിൽ ശരീരത്തിന്റെ സ്വാഭാവിക പരിധികൾക്ക് അപ്പുറത്തേക്ക് നമ്മൾ പോകണം. അതുകൊണ്ട് ആർത്തവം എന്നത് ഒഴികഴിവല്ല’. ശ്രീലീല പറഞ്ഞു.
ALSO READ: ‘വിജയ് സാറിൻ്റെ അവസാന സിനിമ ആഘോഷിക്കുവാൻ നമ്മള്‍ അർഹരല്ലേ?’; പൂജ ഹെഗ്ഡെ
എന്നാൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധിയാളുകള്‍ വിമർശനവുമായി രംഗത്തെത്തി. ആർത്തവം എന്നത് എല്ലാവർക്കും ഒരുപോലെയല്ലെന്നും നിങ്ങള്‍ക്ക് ഓടിച്ചാടി നടക്കാൻ കഴിയുമെന്നതിനാൽ എല്ലാർക്കും അങ്ങനെ ചെയ്യാൻ കഴിയുമോയെന്ന് ഒരു ഉപയോക്താവ് എഴുതി. ആർത്തവ വേദന എല്ലാവർക്കും വെവ്വേറെയാണെന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

