ഒന്‍പത് പുതിയ കോഴ്‌സുകള്‍ കൂടി ആരംഭിക്കാന്‍ എസ്ജിഒ സര്‍വകലാശാലയ്ക്ക് യു.ജി.സി അംഗീകാരം

ഒന്‍പത് പുതിയ കോഴ്‌സുകള്‍ കൂടി ആരംഭിക്കാന്‍ ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലയ്ക്ക് യു.ജി.സി.അംഗീകാരം ലഭിച്ചു. ബി.കോം, ബി.ബി.എ, അഫ്‌സല്‍ ഉല്‍ ഉലമ എന്നീ ബിരുദ പാഠ്യപദ്ധതികളും, എം.കോം, എം.എ. ഇക്കണോമിക്‌സ്, എം.എ. സംസ്‌കൃതം, എം.എ. ഫിലോസഫി, എം.എ. അറബിക്, എം.എ. ഹിന്ദി എന്നി ബിരുദാനന്തര ബിരുദ പാഠ്യപദ്ധതികളും നടത്താനുള്ള അംഗീകാരമാണ് ലഭിച്ചത്.
ആകെയുള്ള 23 പാഠ്യപദ്ധതികള്‍ക്ക് ആവശ്യമായ പഠനസാമഗ്രികളുടെ രൂപകല്‍പ്പന പൂര്‍ത്തിയായതായും, കേരളത്തിലെ അഫിലിയേറ്റഡ് കോളേജുകളില്‍ മുപ്പത്തി ഒന്‍പതോളം പഠന കേന്ദ്രങ്ങള്‍ ആരംഭിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംങ് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

Also Read: ‘മഹാത്മഗാന്ധി സര്‍വകലാശാല രാജ്യത്തിനു തന്നെ അഭിമാനം’; മന്ത്രി ആര്‍ ബിന്ദു

ജൂലൈ ഒന്നുമുതല്‍ ആഗസ്ത് 31 വരെയാകും പ്രവേശനം. കില ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, അസാപ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വ്യത്യസ്ത പാഠ്യപദ്ധതികള്‍ നടപ്പാക്കാന്‍ ധാരാണയായി. ‘നവകേരള നിര്‍മിതിയില്‍ ഒരുതുള്ളി’ എന്ന പദ്ധതിയിലൂടെ കേരളത്ത സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കുന്ന ബിഎ നാനോ എന്റര്‍പ്രണര്‍ഷിപ് പാഠ്യപദ്ധതി പ്രധാന ലക്ഷ്യമാണ്. ടൂറിസം വകുപ്പുമായി ചേര്‍ന്ന് കൊല്ലം നഗരത്തിന്റെ പൈതൃക സംരക്ഷണത്തിനുള്ള പദ്ധതി നടപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here