സിനിമ സംഘടനകൾ നിസ്സഹകരിക്കുന്നു; അമ്മയിൽ അംഗത്വം നേടാനൊരുങ്ങി നടൻ ശ്രീനാഥ് ഭാസി

താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി നടൻ ശ്രീനാഥ് ഭാസി. സിനിമ സംഘടനകൾ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി തയ്യാറാവുന്നത്. അമ്മയുടെ ഓഫീസെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.

നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും കൃത്യമായ ഷെഡ്യൂൾ പാലിക്കാതെ ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു എന്നും സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്. മാത്രമല്ല നിർമ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കി. ഇതേത്തുടർന്നാണ് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.

തന്റെ പ്രാധാന്യം സിനിമകളിൽ എഡിറ്റ് ചെയ്തുവരുന്ന ഭാഗങ്ങളിൽ കുറയുന്നു എന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് ഷെയ്നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ൻ അമ്മ അംഗമാണ്. അതേസമയം താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നിർമാതാക്കളുടെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നു ഫെഫ്ക നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News