മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്, അതിനായി എല്ലാ ശ്രമങ്ങളും നടക്കുന്നു; വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

നടന്‍ മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാലിനെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വെറുക്കാന്‍ ഇതുവരെ ഒരു കാരണം ഉണ്ടായിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

‘മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഞങ്ങള്‍ ഒന്നിച്ചെത്തുന്ന സിനിമക്കായി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദര്‍ശന് പ്ലാനുണ്ട്. സത്യന്‍ അന്തിക്കാടിനും ഇഷ്ടമാണ്. വിനീതും അങ്ങനെയൊരു ചിത്രം ആഗ്രഹിക്കുന്നുണ്ട്. ചിലപ്പോള്‍ അതായിരിക്കും ആദ്യം നടക്കുക’- ശ്രീനിവാസന്‍ പറഞ്ഞു.

ഞാന്‍ ഒന്നും ഒളിപ്പിച്ചുവെക്കുന്ന ആളല്ല. ഇനി വാരാന്‍ പോകുന്ന മോഹന്‍ലാലിന്റെ ചിത്രം വന്‍ വിജയമായിരിക്കട്ടെ. അതായിരിക്കട്ടെ പിറന്നാള്‍ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. പലരും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും ഇനി വരാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രം വന്‍ വിജയമായിരിക്കട്ടെയെന്നും ശ്രീനിവാസന്‍ പറഞ്ഞു. കൂടാതെ നടന് പിറന്നാള്‍ ആശംസയും നേര്‍ന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here