
മുൻ ഇന്ത്ൻ ക്രിക്കറ്റ് താരം ശ്രീശാന്തിൻ്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഖേദ പ്രകടനം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചത്. പുതിയ കേരള ക്രിക്കറ്റ് ലീഗിൻ്റെ സീസൺ തുടങ്ങാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ തീരുമാനം വന്നിരിക്കുന്നത്.
കഴിഞ്ഞ കേരള ക്രിക്കറ്റ് സീസൺ തുടങ്ങാനിരിക്കെയായിരുന്നു ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയത് കെ സി എ ഭാരവാഹികളെ അപകീർത്തിപ്പെടുത്തിയതിനാണ് ശ്രീശാന്തിനെ വിലക്കിയത്. സഞ്ജു സാംസണിന് അനുകൂലമായി സംസാരിച്ച ഭാരവാഹികൾക്കെതരെ രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം വിമർശിച്ചത്. ഇതിനെത്തുടർന്നാണ് നടപടി. എന്നാൽ ഇപ്പോൾ ശ്രീശാന്ത് ഔദ്യോഗികമായി മാപ്പെഴുതിക്കൊടുത്തതോടെയാണ് അനുകൂല നടപടി വന്നത്.
Also read: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്, രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
The Kerala Cricket Association (KCA) has revoked the three-year ban imposed on former India cricketer S. Sreesanth after he expressed regret over the matter. The decision to lift the suspension was taken based on his expression of remorse.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

