പിറന്നാൾ ദിവസം ധോണിയെ കളിയാക്കാൻ ശ്രമം; വീഡിയോ പങ്കുവെച്ച് ശ്രീശാന്ത്; കട്ട കലിപ്പിൽ തല ഫാൻസ്‌

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ‌ ക്യാപ്റ്റൻ എം.എസ്. ധോണിയെ പുറത്താക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ധോണി ആരാധകർ. ധോണിയുടെ ജന്മദിനത്തിന് രണ്ട് ദിവസങ്ങൾക്കു ശേഷമായിരുന്നു ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. സൂപ്പർ താരത്തിന്റെ പിറന്നാളിന്റെ സമയത്ത് ‘നെഗറ്റീവ്’ വിഡിയോ പങ്കുവച്ചത് ധോണി ഫാൻസിന് ഒട്ടും രസിച്ചില്ല. ഇതോടെ ശ്രീശാന്തിനെതിരെ രൂക്ഷവിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

also read; നമുക്കും സ്‌കൂളീന്ന് പണ്ട് പാല് കിട്ടിയിരുന്നു…പക്ഷെ ഈ ബുദ്ധി ഉണ്ടായിരുന്നോ; വൈറലായി വീഡിയോ

ശ്രീശാന്തിന്റെ ഇൻസ്വിങ്ങർ യോർക്കർ നേരിടാനാകാതെ ധോണി കുഴങ്ങുന്നതും, താരം പുറത്തായപ്പോൾ ശ്രീശാന്ത് ആഘോഷിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ശ്രീശാന്ത് ദേശീയ ടീമിലെ ഭൂരിഭാഗം മത്സരങ്ങളും കളിച്ചത് എം.എസ്. ധോണിയുടെ കീഴിലായിരുന്നു. 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും ഇന്ത്യ ജയിക്കുമ്പോൾ‌ ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ജൂലൈ ഒൻപതിനാണ് ധോണിക്കുള്ള ‘പിറന്നാൾ ആശംസ’ ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കഴിഞ്ഞ വർഷവും ധോണിയുടെ പിറന്നാളിന്റെ സമയത്ത് ശ്രീശാന്ത് ഇതേ വിഡിയോ പങ്കുവച്ചിരുന്നു. അന്നും താരത്തിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.

also read; വാക്കുതർക്കം; ബീഹാറിൽ രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News