
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഇൻഫ്ലൂവൻസറാണ് ശ്രീവിദ്യ. മലയാള സിനിമകളിലൂടേയും റിയാലിറ്റി ഷോകളിലൂടേയും ജനമനസുകളിൽ ഇടം പിടിച്ച നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. നടിയുടെ ചെന്നൈ ഫ്ലൈറ്റിൽ കൂടെയുണ്ടായ സഹയാത്രികൻ്റെ കൂടെയുള്ള ഫോട്ടോയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ചർച്ചാ വിഷയം.
മലയാളികളുടെ പ്രിയ താരം മമ്മൂക്കയായിരുന്നു ചെന്നൈ ഫ്ലൈറ്റിൽ ശ്രീവിദ്യയുടെ സഹയാത്രികൻ. മമ്മൂക്കയുമായുള്ള അടിപൊളി സെൽഫിയാണ് ശ്രീവിദ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ചെന്നൈ ഫ്ലൈറ്റിലെ എൻ്റെ സഹയാത്രികനെ കണ്ടോ എന്നായിരുന്നു ഫോട്ടോയുടെ കാപ്ഷൻ. മമ്മൂക്കയുടെ ഫാൻഗേളായ ശ്രീവിദ്യ അപൂർവമായി നടന്ന ആ നിമിഷത്തിൻ്റെ സന്തോഷത്തിലാണെന്നും ഫോട്ടോയിൽ നിന്നും വ്യക്തമാണ്.
Also read: ‘ഫോട്ടോസ് എടുക്കുന്നത് നിർത്തി, മുഖത്ത് കുറേ മാറ്റങ്ങൾ വന്നു’; അവസ്ഥ തുറന്നുപറഞ്ഞ് നടി ജ്യോതി കൃഷ്ണ
റിയാലിറ്റി ഷോകളിൽ നിറ സാനിധ്യമായ ശ്രീ വിദ്യയ്ക്ക് നിരവധി ആരാധകരുണ്ട്. ഒരു പഴയ ബോംബ് കഥ, ജീംബൂംബ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തായിരുന്നു നടിയുടെ തുടക്കം. തനതായ കാസർഗോഡ് ഭാഷയിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന വീഡീയോകളാണ് ശ്രീവിദ്യയുടേത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

