ജയം തുടർന്ന് പ്ലേ ഓഫ് സാധ്യത ശക്തമാക്കാൻ ഹൈദരാബാദ്; അപ്രതീക്ഷിത പരാജയം മറികടക്കാൻ ഗുജറാത്ത്

srh-vs-gt-today's-ipl-match

ഐ പി എല്ലില്‍ പ്ലേഓഫ് സ്ഥാനം ഉറപ്പാക്കിയ ഗുജറാത്ത് ടൈറ്റന്‍സും (ജി ടി) ജയം തുടർന്ന് പ്ലേ ഓഫ് സാധ്യത ശക്തമാക്കേണ്ട സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ് ആര്‍ എച്ച്) തമ്മിലാണ് ഇന്നത്തെ മത്സരം. രാജസ്ഥാൻ റോയൽസിനോടേറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് ഗുജറാത്തിന് ഇന്ന് കരകയറണം. നാല് മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം നടന്ന നാല് മത്സരങ്ങളില്‍ രണ്ട് തോല്‍വികള്‍ ഗുജറാത്തിന് തലവേദനയാണ്. ഇന്ന് വൈകിട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം.

ഇന്ന് ജയിച്ചാൽ ഗുജറാത്തിന് 14 പോയിന്റ് ക്ലബിൽ എത്തും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍ സി ബി), മുംബൈ ഇന്ത്യന്‍സ് (എം ഐ) ടീമുകളാണ് ഈ ക്ലബിലുള്ളത്. ചെന്നൈക്ക് തൊട്ടുമുന്നിലാണ് പോയിന്റ് നിലയിൽ ഹൈദരാബാദ്. ചെന്നൈയും രാജസ്ഥാനും പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുണ്ട്. പ്ലേഓഫ് യോഗ്യതയ്ക്ക് 16 പോയിന്റുകള്‍ എങ്കിലും നേടേണ്ടതുണ്ട്. ഹൈദരാബാദിന് 16-ല്‍ എത്താന്‍, ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും ജയിക്കേണ്ടതുണ്ട്. സാധ്യതാ ഇലവൻ ഇങ്ങനെ:

Read Also: ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

ഗുജറാത്ത് ടൈറ്റന്‍സ് (സാധ്യത): 1 ബി സായ് സുദര്‍ശന്‍, 2 ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), 3 ജോസ് ബട്ട്ലര്‍ (വിക്കറ്റ്), 4 വാഷിംഗ്ടണ്‍ സുന്ദര്‍, 5 എം ഷാരൂഖ് ഖാന്‍, 6 രാഹുല്‍ തെവാട്ടിയ, 7 കരിന്‍ ജനത്/ ഷെര്‍ഫാനെ റൂഥര്‍ഫോര്‍ഡ്, 8 റാഷിദ് ഖാന്‍, 9 ആര്‍ സായി കിഷോര്‍, 10 പ്രസിദ്ധ് കൃഷ്ണ, 11 മുഹമ്മദ് സിറാജ്, 12 ഇഷാന്ത് ശര്‍മ/ അര്‍ഷദ് ഖാന്‍


സണ്‍റൈസേഴ്സ് ഹൈദരാബാദ് (സാധ്യത): 1 അഭിഷേക് ശര്‍മ, 2 ട്രാവിസ് ഹെഡ്, 3 ഇഷാന്‍ കിഷന്‍, 4 ഹെന്റിച്ച് ക്ലാസന്‍ (വി കെ), 5 അനികേത് വര്‍മ, 6 കമിന്ദു മെന്‍ഡിസ്/ വിയാന്‍ മള്‍ഡര്‍, 7 നിതീഷ് കുമാര്‍ റെഡ്ഡി, 8 പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), 9 ഹര്‍ഷല്‍ പട്ടേല്‍, 10, ജയദേവ് ഉനത്കട്, 11 മുഹമ്മദ് ഷമി, 12 സീഷന്‍ അന്‍സാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News