
നിലവിലെ ഐ പി എല്‍ ചാമ്പ്യനെ അവരുടെ മടയില്‍ ചെന്ന് വെല്ലുവിളിക്കാൻ സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ് ആര്‍ എച്ച്). കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (കെ കെ ആര്‍) ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബോളിങ് തെരഞ്ഞെടുത്തു.
ഇരുടീമുകളിലും ഓരോ മാറ്റമുണ്ട്. ഹൈദരാബാദ് നിരയില്‍ വിയാന്‍ മള്‍ഡറിന് പകരക്കാരനായി ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ് ഐ പി എല്ലില്‍ അരങ്ങേറ്റം കുറിക്കും. മള്‍ഡറും ട്രാവിസ് ഹെഡും ബെഞ്ചിലാണ്. സ്പിന്‍ ഒരു ഘടകമാകുമെന്നതിന്റെ സൂചനയാണിത്. അതേസമയം കെകെആര്‍ സ്‌പെന്‍സര്‍ ജോണ്‍സണിന് പകരം മൊയീന്‍ അലിയെ കൊണ്ടുവന്നു. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ മോയീന്‍ 23 റണ്‍സിന് 2 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
കെ കെ ആര്‍: ക്വിന്റന്‍ ഡി കോക്ക്, വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, റിങ്കു സിങ്, ആങ്ക്രിഷ് രഘുവന്‍ശി, മൊയീന്‍ അലി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി
എസ് ആര്‍ എച്ച്: അഭിഷേക് ശര്‍മ, ഇശാന്‍ കിഷന്‍, നിതിഷ് റെഡ്ഢി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിങ്,പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here