
നിരന്തര തോൽവിക്ക് ശേഷം ഡൽഹിയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട ആത്മവിശ്വാസത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ. മുംബൈ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ ട്രാവിഷേക് സഖ്യം (ട്രാവിസ് ഹെഡ്- അഭിഷേക് ശർമ) വീണ്ടും അഴിഞ്ഞാടിയിരുന്നു. അഭിഷേകാണെങ്കിൽ 55 ബോളിൽ 141 റൺസും നേടി. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഐ പി എല്ലിലെ രണ്ടാമത്തെ ഉയർന്ന സ്കോർ അവർ സ്വന്തമാക്കിയിരുന്നു. അത് 300-ൽ എത്തിക്കാനാണ് ഹൈദരാബാദിന്റെ ലക്ഷ്യം.
മറുഭാഗത്ത് മുംബൈയും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മാത്രമല്ല, സ്വന്തം കളരിയിലാണ് ഇന്നത്തെ മത്സരമെന്ന ആനുകൂല്യവും മുംബൈക്കുണ്ട്. അതേസമയം, പ്രകടനത്തിൽ മുംബൈയും ഹൈദരാബാദും ഏകദേശം തൂവൽപക്ഷികളാണ്. ഇരുവർക്കും ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുകള്‍ വീതമാണ് നേടിയത്. അതേസമയം നെറ്റ് റണ്‍ റേറ്റിൽ വ്യത്യാസമുണ്ട്. സാധ്യതാ ഇലവൻ ഇങ്ങനെ:
Read Also: ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പായി; ബാഴ്‌സക്ക് എതിരാളി മിലാന്‍, പി എസ് ജിയെ ആഴ്‌സണല്‍ നേരിടും
മുംബൈ ഇന്ത്യന്‍സ്: 1 രോഹിത് ശര്‍മ, 2 റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പർ), 3 സൂര്യകുമാര്‍ യാദവ്, 4 തിലക് വര്‍മ, 5 ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), 6 നമന്‍ ധിര്‍, 7 വില്‍ ജാക്ക്‌സ്/ കോര്‍ബിന്‍ ബോഷ്, 8 മിച്ചല്‍ സാന്റ്‌നര്‍, 9 ദീപക് ചാഹർ, 10 ട്രെന്റ് ബോൾട്ട്, 11 ജസ്പ്രിത് ബുമ്ര, 12 കരൺ ശര്‍മ/ വിഘ്‌നേഷ് പുത്തൂര്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ്: 1 ട്രാവിസ് ഹെഡ്, 2 അഭിഷേക് ശര്‍മ, 3 ഇഷാന്‍ കിഷന്‍, 4 നിതീഷ് കുമാര്‍ റെഡ്ഡി, 5 ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ്), 6 അനികേത് വര്‍മ, 7 അഭിനവ് മനോഹര്‍, 8 പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), 9 ഹര്‍ഷല്‍ പട്ടേല്‍, 10 മുഹമ്മദ് ഷമി, 11 സീഷൻ അൻസാരി, 12 ഇഷാൻ മലിംഗ/ വിയാന്‍ മള്‍ഡര്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here