കച്ചത്തീവില്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും ശ്രീലങ്കന്‍ നേവി കപ്പലും കൂട്ടിയിടിച്ചു; മത്സ്യത്തൊഴിലാളി മരിച്ചു, ഒരാളെ കാണ്മാനില്ല

ശ്രീലങ്കന്‍ നേവി കപ്പലും ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ:  മഹാദുരന്തം സംഭവിച്ചു, അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുത്; പകര്‍ച്ചവ്യാധി തടയണമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

വ്യാഴാഴ്ച രാവിലെ കച്ചത്തീവ് ദ്വീപിന്റെ വടക്കുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം നടന്നത്. നാലു മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവര്‍ കന്‍കേസന്ത്യൂറായിലാണ് നിലവിലുള്ളത്. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ALSO READ:  മരണത്തിലും മകന്റെ കൈവിടാതെ തനുജ, ദില്ലിയിലെ കനത്ത മഴയില്‍ ജീവന്‍ നഷ്ടപ്പെട്ട് 23കാരിയും കുഞ്ഞും

ദില്ലിയിലുള്ള ശ്രീലങ്കയുടെ ആക്ടിംഗ് ഹൈകമ്മിഷണറെ വിളിച്ചുവരുത്തി ഇക്കാര്യത്തിലുള്ള പ്രതിഷേധം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News