മോഹൻലാൽ – മമ്മൂട്ടി ചിത്രത്തിന്റെ പേര്: രഹസ്യം പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം പേജ്

MMMN

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രം വളരെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ഭാ​ഗമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ‘MMMN’ എന്ന താത്കാലിക പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ പേര് ഒറ്റ ദിവസം കൊണ്ട് പരസ്യമാക്കിയിരിക്കുകയാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ പേജ്.

ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിന്റെ ഷൂട്ടിനായി മോഹൻലാൽ ശ്രീലങ്കയിൽ എത്തിയിരുന്നു. താരത്തെ സ്വീകരിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ശ്രീലങ്കൻ ടൂറിസം പേജ് സസ്പെൻസ് പൊളിച്ചത്.

Also Read: എന്തുകൊണ്ട് ഈ വീഡിയോ ഇത്ര വൈറലായി? ഉത്തരം സ്വയം കണ്ടെത്തി ഗ്രാൻഡ് മാസ്റ്റർ

ശ്രീലങ്കയെ പറ്റി സിനിമാസൗഹൃദ അന്തരീക്ഷമുള്ള സ്ഥലം എന്ന് ഇതിഹാസ താരം മോഹൻലാൽ അദ്ദേഹത്തിന്റെ സിനിമയായ പാട്രിയറ്റ് ഷൂട്ട് ചെയ്യാനെത്തിയപ്പോൾ അഭിപ്രായപ്പെട്ടു എന്നാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ പേജ് പങ്കുവെച്ചത്.

പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ശ്രീലങ്ക, ദില്ലി, കൊച്ചി, ഹൈദരബാദ് എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട് പുരോ​ഗമിക്കുന്നത്. 2026ലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News