35000നുമുകളിൽ ശമ്പളം നേടാം; ഹിന്ദി ഭാഷ അറിയാവുന്നവർക്ക് മുൻഗണന, വിജ്ഞാപനം പുറത്തിറക്കി എസ് എസ് സി

job alert

സർക്കാർ സർവീസിൽ ഹിന്ദി ട്രാൻസിലേറ്റർമാരാകാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) നടത്തുന്ന 2026-ലെ കംപൈൻഡ് ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുകളാണുള്ളത്. ഒന്നാം പേപ്പർ പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബറിൽ നടക്കും.

ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ എന്നിങ്ങനെയാണ് തസ്തികകൾ. ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ.) ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ് (ssc.gov.in) മേയ് 14 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

also read: വയോജനങ്ങളെ പരിചരിക്കാൻ പ്രത്യേക കോഴ്സുമായി സർക്കാർ, പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത: ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദിയും ഇംഗ്ലീഷും നിർബന്ധിത വിഷയങ്ങളായി പഠിച്ചിരിക്കണം.
പ്രായപരിധി: 18 മുതൽ 30 വയസ് വരെ (നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും)


ശമ്പളം
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ : അടിസ്ഥാന ശമ്പളം പ്രതിമാസം ₹35,400 ആണ് (പേ ലെവൽ 6).
സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (SHT): അടിസ്ഥാന ശമ്പളം പ്രതിമാസം ₹44,900 ആണ് (പേ ലെവൽ 7).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News