ഇനി അലോചിക്കാൻ സമയമില്ല… പെട്ടന്നാകട്ടെ, 3003 ഒഴിവുകൾ; എസ്എസ്‍സി വിജ്ഞാപനം ഇറക്കി

job vacancies

തൊഴിലന്വേഷിക്കുന്നവർ പ്രധാനമായും കാത്തിരിക്കുന്നവയിൽ ഒന്നാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ വിജ്ഞാപനങ്ങൾ. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനമാണ് എസ് എസ് സി പുറത്തിറക്കിയിരിക്കുന്നത്. 3003 ഒഴിവുകളാണ് വിവിധ തസ്തികകളിലും വിഭാ​ഗങ്ങളിലുമായുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ബിരു​ദ യോ​ഗ്യതയുള്ളവർക്കാണ് അവസരം.

382 വിഭാ​ഗങ്ങളിലായാണ് ഒഴിവുകൾ. വിദ്യാഭ്യാസ യോ​ഗ്യതയും പ്രായ പരിധിയും കൃത്യമായി പരിശോധിച്ച് ഉദ്യോ​ഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മെയ് നാലാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

Also read: ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക! എസ്‌എസ്‌സി സിഎച്ച്എസ്എൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ റെഡി ആകൂ

അക്കൗണ്ടന്റ്, ജൂനിയർ കെമിസ്റ്റ്, സ്റ്റാഫ് കാർ ഡ്രൈവർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS), ലബോറട്ടറി അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, ലൈബ്രറി ക്ലർക്ക് / ലൈബ്രറി അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ (JE), ഡ്രാഫ്റ്റ്സ്മാൻ, ഇൻവെസ്റ്റിഗേറ്റർസ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് വെൽഫെയർ ഓഫീസർ, ഫാർമസിസ്റ്റ്, നഴ്സിങ് ഓഫീസർ (ചില വകുപ്പുകളിൽ), ലാബ് ടെക്നീഷ്യൻ എന്നിവയാണ് പ്രധാന തസ്തികകൾ. കൂടുതൽ വിവരങ്ങൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ സൈറ്റ് സന്ദർശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News