മഹാദുരന്തം മറികടന്ന് നൂറുമേനി നേടിയ വെള്ളാർമല സ്‌കൂള്‍ വിദ്യാര്‍ഥികളെ സി പി ഐ എം അനുമോദിക്കും; മെയ് 12ന് പരിപാടി

vellarmala-sslc-win-cpim

എസ് എസ് എൽ സിയിൽ നൂറുമേനി വിജയം നേടിയ ചൂരല്‍മലയിലെ വെള്ളാർമല സ്‌കൂളിലെ വിദ്യാർഥികളെ സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു. ഏറ്റവും കഠിനമായ ദുരന്തങ്ങളുടെ എല്ലാ തിരിച്ചടികളെയും മറികടന്നാണ് വിദ്യാർഥികൾ ഈ മിന്നുംജയം നേടിയതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. അതിജീവനത്തിന്റെ വിജയത്തിളക്കമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മെയ് 12-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടില്‍ എം ആര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് അനുമോദന പരിപാടി. മന്ത്രി ഒ ആര്‍ കേളു, കെ കെ ഷൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലുകളിൽ വെള്ളാർമല സ്കൂൾ നാമാവശേഷമാകുകയും ഈ സ്കൂളിൽ പഠിക്കുന്ന നിരവധി കുട്ടികൾ മരിക്കുകയും ചെയ്തിരുന്നു. പലരുടെയും രക്ഷിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മരിച്ചു. ഈ ദുരന്തത്തെ അതിജീവിച്ചാണ് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ വെള്ളാർമലയിലെ കുട്ടികൾ എഴുതിയത്.

Read Also: പിഎംശ്രീ ധാരണാപത്രം ഒപ്പുവെക്കാത്തതിനാൽ കേരളത്തിന് അർഹതപ്പെട്ട ഫണ്ട് നിഷേധിക്കൽ; കേന്ദ്ര നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതോടെ ഇരട്ടി മധുരത്തിലാണ് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം ആ നാട്ടുകാരും. മഹാദുരന്തത്തെ അതിജീവിച്ച് തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist