ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടത്തുമെന്നും ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3-17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:ബിജെപിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തുറന്നു കാട്ടി എം കെ സ്റ്റാലിന്‍

ഐ ടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ നടത്തും ഐ ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതൽ 14 വരെ നടത്തും.എസ്എസ്എൽസി മോഡൽ പരീക്ഷ – 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ നടക്കും.

+1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി.ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9 മുതൽ 13 വരെയുള്ള തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

ALSO READ:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാന്‍ സാധ്യത

സ്കൂൾ കായിക മേള ഒക്ടോബർ 16 – 20 മുതൽ നടക്കും.സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കും. ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ വെച്ച് നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് നടക്കുക. സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിൽ 2024 ജനുവരി 4 മുതൽ 8 വരെ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News