എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും; ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വർത്താ സമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. ഈ വർഷം വിദേശതമാനം കൂടുമോ കുറയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം. മന്ത്രിയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് നാലുമണിയോടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും.

https://pareekshabhavan.kerala.gov.in/
https://keralaresults.nic.in/
https://results.kite.kerala.gov.in/

തുടങ്ങിയ സൈറ്റുകൾ വഴി ഫലം ലഭ്യമാകും. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇ തോടൊപ്പം പ്രസിദ്ധീകരിക്കും. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എ സ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

ALSO READ: കോട്ടയത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

പ്ലസ് വൺ അലോട്ട്‌മെന്റ്: ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്. ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News