സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും. 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുക. വിദ്യാർത്ഥികൾക്ക് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു. മാര്‍ച്ച് 26-ന് പരീക്ഷകൾ അവസാനിക്കും.

Also read: അസാപ് കേരളയിൽ കമ്മ്യുണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ഒഴിവ്

സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയിലെ 682 കുട്ടികൾക്കും, ലക്ഷദ്വീപ് മേഖലയിലെ 447 കുട്ടികൾക്കും പുറമേ ഓള്‍ഡ് സ്കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്.

Also read: ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു

72 ക്യാമ്പുകളിലായി രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടത്തുക. 4,44,693 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾക്കായി 2000 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ മൂന്ന് മുതൽ 89 കേന്ദ്രങ്ങളിലായി മൂല്യനിർണയം നടത്തും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർ ർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. മാർച്ച് 26 നാണ് പരീക്ഷകൾ അവസാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News