
എസ് എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രിയുടെ ആദരവ്. ഏറ്റൂമാനൂർ മണ്ഡലത്തിലെ സ്കൂളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ വാസവൻ ആദരിച്ചത്. ഓരോ സ്കൂളിലും നേരിട്ട് എത്തിയാണ് വിദ്യാത്ഥികൾക്കുള്ള മന്ത്രിയുടെ അനുമോദനം.
ഏറ്റുമാനൂർ മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസി/ പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാത്ഥികൾകളെയാണ് മന്ത്രി വി എൻ വാസവൻ ആദരിക്കുന്നത്. സ്വന്തം കൈയ്യൊപ്പോടുകൂടിയ ഉപഹാരം നൽകിയാണ് വിദ്യാർത്ഥികൾക്കുള്ള ആദരവ് മന്ത്രി കൈമാറുന്നത്.
ഹോളി ക്രോസ് എച്ച് എസ് എസ് തെള്ളകം, മംഗളം ഇംഗ്ലീഷ് മീഡിയം സ്കൂൾ,ഗവ. ഗേൾസ് ഹൈസ്കൂൾ, മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം ആദരിച്ചത്.
ALSO READ : പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും; പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് എച്ച്എസ്എസിൽ
വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഡോ. എസ് ബീന അധ്യക്ഷയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here