പരീക്ഷ പേപ്പര്‍ ചോര്‍ച്ച സംഭവത്തിന്റെ ഉറവിടം കണ്ടെത്തി; മലപ്പുറം സ്വദേശി പിടിയില്‍

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കിയ അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്.

ALSO READ: ‘കഴിഞ്ഞ വര്‍ഷവും ചോര്‍ത്തിയെന്ന് കുറ്റസമ്മതം, അയച്ചുനല്‍കിയത് പ്ലസ് വണ്‍ ചോദ്യപേപ്പര്‍’: പ്യൂണിന്റെ മൊഴിയിങ്ങനെ!

എസ് എസ്എല്‍സി പ്ലസ് വണ്‍ ചോദ്യാപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്യൂണ്‍ അബ്ദുള്‍ നാസറാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി എം എസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അധ്യാപകന്‍ ഫഹദ് മുന്‍പ് ഈ വിദ്യാലയത്തിലെ പ്രിന്‍സിപ്പാള്‍ ആ പ്രവര്‍ത്തിച്ചിരുന്നു. ആ ബന്ധം വെച്ചാണ് നാസര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടി പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥര്‍ക്കും പങ്കില്ലെന്ന് വ്യക്തമായതയും ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞു.

ALSO READ: നിങ്ങള്‍ക്ക് സംശയമൊന്നുമില്ലല്ലോലേ… മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ! വ്യാജ വാര്‍ത്തയ്‌ക്കെതിരെ മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്

സയന്‍സ് ചോദ്യപേപ്പറും ചോര്‍ത്തി നല്‍കിയിരുന്നു. എന്നാല്‍ അത് പ്രസിദ്ധികരിക്കാന്‍ കഴിഞ്ഞില്ലന്നും നാസര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും കൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. നാസറിന്റെ അറസ്റ്റോടെ ചോദ്യപ്പേര്‍ ചോര്‍ച്ചയില്‍ മൂന്നു പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News