പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് എം കെ സ്റ്റാലിന്‍

mk stalin

ത്രിഭാഷ, മണ്ഡല പുനര്‍നിര്‍ണയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി പങ്കെടുത്ത പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും വിട്ടുനിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മണ്ഡല പുനനിര്‍ണയത്തില്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാവരുതെന്നും ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിച്ച തമിഴ്നാടിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയം ദോഷകരമായി മാറരുതെന്നും പങ്കെടുത്ത മറ്റൊരു ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു.

ALSO READ: 131 ദിവസത്തെ നിരാഹാര സമരം; ഒടുവിൽ അവസാനിപ്പിച്ച് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ

ന്യായമായ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കാന്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി നീതിയുക്തമായ മണ്ഡല നിര്‍ണ്ണയം ഉറപ്പാക്കാനും തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സിലെ ഭയം അകറ്റാനും പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍-ലിഫ്റ്റ് കടല്‍പ്പാലമായ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരത്ത് ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News