
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനായി, വീട്ടിലിരുന്ന് സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാനും ഇ-സ്റ്റാമ്പ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നേടാനും അനുവദിക്കുന്ന പുതിയ സംവിധാനം മഹാരാഷ്ട്ര സർക്കാർ അവതരിപ്പിച്ചു.
ഈ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്ന മഹാരാഷ്ട്ര സ്റ്റാമ്പ് ബിൽ റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ നിയമസഭയിൽ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു.
Also Read: വീട്ടില്‍ പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ നടപടി ആരംഭിച്ച് സുപ്രീംകോടതി
2004 മുതൽ ഫിസിക്കൽ സ്റ്റാമ്പ് പേപ്പറുകൾ വാങ്ങാൻ ലൈസൻസുള്ള വിൽപ്പനക്കാരെ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും ഫ്രാങ്കിംഗ് സേവനങ്ങൾ പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. രെജിസ്ട്രേഷൻ സമയത്ത് ഇ-ചലാൻ അടച്ചതിനുശേഷവും ആളുകൾ സർക്കാർ ഓഫീസുകളിൽ അച്ചടിച്ച രസീതുകൾ നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഭരണ സംവിധാനത്തിലെ ചരിത്രപരമായ മാറ്റമായാണ് മന്ത്രി ഈ പരിഷ്കാരത്തെ വിശേഷിപ്പിച്ചത്. സുതാര്യത, പൊതു സൗകര്യം, ഡിജിറ്റൽ ഭരണം എന്നിവയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Also Read: വടിവാള്‍ വീശി റീല്‍! നടന്മാരായ വിനയ് ഗൗഡയ്ക്കും രജത് കിഷനുമെതിരെ കേസ്
നിർദ്ദിഷ്ട രേഖകൾക്ക് ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി തുക സംബന്ധിച്ച് നിരവധി പേർ നേരിടുന്ന ആശയക്കുഴപ്പം പരിഹരിക്കാനും പരിഷ്‌ക്കരിച്ച ഡിജിറ്റൽ സംവിധാനത്തിന് കഴിയും.
പുതിയ സംവിധാനത്തിന് കീഴിൽ എപ്പോൾ വേണമെങ്കിലും എവിടെയും ഓൺലൈനായി സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാമെന്നും ഇ-സ്റ്റാമ്പ് സർട്ടിഫിക്കറ്റുകൾ ഉടനടി ലഭ്യമാകുമെന്നും ബവൻകുലെ പറഞ്ഞു.
പ്രോസസ്സിംഗ് ഫീസ് 500 രൂപയായി തന്നെ തുടരും. അധിക ചാർജുകളൊന്നുമില്ല. കൂടാതെ , പരമ്പരാഗത ഫിസിക്കൽ സ്റ്റാമ്പ് പേപ്പറുകൾ വാങ്ങാനുള്ള ഓപ്ഷൻ തുടരുമെന്നും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറേണ്ട ബാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here