‘സഹായം വേണമെങ്കില്‍ വിളിക്കൂ’; ആരാധകനെ ഞെട്ടിച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കണ്ട അനുഭവം പങ്കുവച്ച് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ സക്കീര്‍ ഖാന്‍. മുംബൈയിലെ വിമാനത്താവളത്തില്‍ വച്ചാണ് മോഹന്‍ലാലും സഖീര്‍ക്കാനും കണ്ടുമുട്ടിയത്. സക്കീറിനോട് വിശേഷങ്ങള്‍ തിരക്കിയ താരം അവസാനം സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. കൊച്ചിയില്‍ പരിപാടി അവതരിക്കാന്‍ എത്തുന്നുണ്ട് എന്ന് അറിഞ്ഞതോടെയാണ് താരം നമ്പര്‍ നല്‍കി ഞെട്ടിച്ചത്. സക്കീര്‍ തന്നെയാണ് മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മോഹന്‍ലാലുമായുള്ള സംഭാഷണമാണ് അദ്ദേഹം പോസ്റ്റില്‍ ചേര്‍ത്തത്.

സക്കീര്‍ ഖാന്റെ കുറിപ്പ്

മോഹന്‍ലാല്‍ സാറിനെ കണ്ടു, ധന്യനായി. മുംബൈ വിമാനത്താവളത്തിലെ ലോഞ്ചില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയ എന്നോട് അദ്ദേഹം സംസാരിക്കുകയായിരുന്നു.

മോഹന്‍ലാല്‍: എവിടേക്കാണ് താങ്കളുടെ യാത്ര?

ഞാന്‍: നാഗ്പുരിലേക്ക്

മോഹന്‍ലാല്‍: നിങ്ങള്‍ എന്തു ചെയ്യുന്നു?

ഞാന്‍: സര്‍, ഞാനൊരു സ്റ്റാന്‍ഡ്അപ് കൊമേഡിയനാണ്. ഷോകളുടെ ഭാഗമായുള്ള യാത്രയിലാണ്.

മോഹന്‍ലാല്‍: താങ്കളും ഒരു കലാകാരന്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം

ഞാന്‍: സര്‍, അങ്ങ് മുംബൈയിലാണോ താമസം?

മോഹന്‍ലാല്‍: അല്ല, ചെന്നൈയിലും കൊച്ചിയിലുമായാണ് ഞാന്‍ താമസിക്കുന്നത്. നിങ്ങള്‍ കൊച്ചിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടോ?

ഞാന്‍: ഇല്ല, ഇതുവരെ ഇല്ല. പക്ഷേ അടുത്ത ആഴ്ച ഒരു ഷോ ആദ്യമായി അവിടെ ചെയ്യുന്നുണ്ട്.

മോഹന്‍ലാല്‍: (ആവേശഭരിതനായി) എവിടെ???

ഞാന്‍: ആ ഓഡിറ്റോറിയത്തിന്റെ പേര് മറന്നുപോയി. രാജ്യത്തെ ഏറ്റവും പുതിയതും ഹൈ ടെക്കുമായ ഒരു സ്ഥലമാണത്.

മോഹന്‍ലാല്‍: എനിക്ക് ആ സ്ഥലം അറിയാമെന്നു തോന്നുന്നു

ഞാന്‍: ഓ, അങ്ങനെയാണോ

മോഹന്‍ലാല്‍: അതെ, ഞാനാണ് ആ സ്ഥലം സ്ഥാപിച്ചത്. ഇതാണ് എന്റെ നമ്പര്‍. എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കൂ.

ഞാന്‍: തീര്‍ച്ചയായും, വളരെ നന്ദി സര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like