
ഐപിഎല്ലിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി.
ആദ്യ ഓവറുകളിൽ വേഗതയേറിയ തുടക്കമാണ് രാജസ്ഥാന് ഓപ്പണർ വൈഭവ് സൂര്യവംശി നൽകിയത്. മൂന്നു സിക്സറുകളും അഞ്ചു ഫോറുകളും അടിച്ച താരം 21 പന്തിൽ 46 റൺസ് നേടി. പിന്നാലെ എത്തിയ ധ്രുവ് ജുറേൽ 40 പന്തിൽ 53 റൺസുമായി ഇന്നിംഗ്സിന്റെ നെടുംതൂണായി.
Also Read:ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് ഭുവനേശ്വർ കുമാർ! ഇന്ത്യൻ പേസർ കുറിച്ച റെക്കോർഡ് ഏത് എന്ന് അറിയാമോ?
മധ്യനിരയിൽ നായകൻ റിയാൻ പരാഗ് അഞ്ചു സിക്‌സും മൂന്നു ഫോറും അടക്കം 26 പന്തിൽ 51 റൺസ് നേടി ടീമിന്റെ സ്കോർ 190 കടത്തി. എന്നാൽ മിഡിൽ ഓവറുകളിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ നേതൃത്വത്തിൽ ഡൽഹി ബൗളർമാർ തിരിച്ചടിച്ചു . ലുങ്കി എങ്കിടിയും മാധവ് തിവാരിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

