‘സ്റ്റാർട്ടപ്പ് സിറ്റി’: പട്ടിക വിഭാഗ സംരംഭകരെ വികസനത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പദ്ധതി

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന ജനകീയ വികസനപ്രവർത്തനങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ‘സ്റ്റാർട്ടപ്പ് സിറ്റി’ പദ്ധതി. പട്ടിക വിഭാഗ സംരംഭകർക്കുള്ള വിവിധ പിന്തുണാ നടപടികളാണ് എൽഡിഎഫ് ഈ പദ്ധതി വഴി ആവിഷ്കരിച്ചിരിക്കുന്നത്.

ALSO READ: ഓണ വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും മുഖ്യാതിഥികള്‍

സ്റ്റാർട്ടപ്പ് മിഷനും എസ് സി -എസ് ടി വകുപ്പിന് കീഴിലെ ഉന്നതി പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു വഴി പട്ടിക വിഭാഗങ്ങളിലെ സ്റ്റാര്‍ട്ടപ്പുകൾക്കും ബിസിനസുകൾക്കും പിന്തുണ ഉറപ്പുവരുത്തുന്നു. അതോടൊപ്പം സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്‌ദ്ധോപദേശം, പരിശീലനം തുടങ്ങിയവയും ഏർപ്പെടുത്തുന്നുണ്ട്.

സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും സർക്കാർ സഹായം നല്‍കും. ആവശ്യമായ സാമ്പത്തിക സഹായം വിദഗ്ധോപദേശം പരിശീലനം തുടങ്ങിയവയും, ഐ ടി, ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം പൊതു-സേവന മേഖലകളിൽ ഇൻകുബേഷൻ സൗകര്യങ്ങൾ. മികച്ച തൊഴിലിടങ്ങൾ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉത്പാദനക്ഷമമായ തൊഴിൽ അന്തരീക്ഷം എന്നിവയും പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉറപ്പാക്കുന്നു.

ALSO READ:‘ഇടതുപക്ഷവുമായി സഖ്യം തുടരും; ബിജെപിയെ പരാജയപ്പെടുത്തുക പ്രധാന ലക്ഷ്യം’: എം കെ സ്റ്റാലിന്‍

പട്ടിക വിഭാഗ സംരംഭകരെ വികസനത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന എൽഡിഎഫ് സർക്കാരിന്റെ ‘സ്റ്റാർട്ടപ്പ് സിറ്റി’ പദ്ധതി മറ്റൊരു സ്മാർട്ട് റിയൽ കേരള സ്റ്റോറിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News