സുഡാനില്‍ പട്ടിണി മരണങ്ങള്‍ വർധിക്കുന്നു; ഖാര്‍ത്തൂമിൽ മരിച്ചത് 24 കുഞ്ഞുങ്ങൾ

സുഡാനിൽ കുട്ടികൾ പട്ടിണിയില്‍ വെന്തുരുകുകയാണ്. വിശന്നു കരയുന്ന കുരുന്നുകളുടെ ശബ്ദം സുഡാനിലെ തെരുവുകളിൽ ഉയർന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പട്ടിണിയുടെ നാളുകള്‍ കണികണ്ടുണരേണ്ടി വന്ന് ജീവൻ പൊളിഞ്ഞ കുരുന്നുകളുടെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നത്.

സുഡാനിലെ 57 പോഷകാഹാര കേന്ദ്രങ്ങളാണ് ഒറ്റയടിയ്ക്ക് അടച്ചുപൂട്ടിയത്തോടെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സര്‍ക്കാര്‍ അനാഥാലയത്തിലെ 24 കുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരിച്ചു . പട്ടിണിമൂലം ജീവനോട് മല്ലടിക്കുന്ന കുരുന്നുകള്‍ക്ക് നേരെ സർക്കാർ ആരോഗ്യ വിഭാഗം കണ്ണടച്ചു.

കുറഞ്ഞത് 31,000 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവിനും അനുബന്ധ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമല്ലെന്നും സേവ് ദി ചില്‍ഡ്രൻ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കില്‍ പറയുന്നു.

Also Read: ലണ്ടനിലെ ഇന്ത്യ ക്ലബ്‌ 
അടച്ചു പൂട്ടുന്നു

ഏപ്രില്‍ 15നാണ് സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘര്‍ഷം തുറന്ന പോരാട്ടത്തിലേക്ക് എത്തിയത്. അതിനുശേഷം രാജ്യം അരാജകത്വത്തിന്റെ ഇരുളിലേക്ക് കൂപ്പുകുത്തി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം കുറഞ്ഞത് 4000 പേരാണ് സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടത്.

സംഘർഷത്തില്‍ മരിച്ചതിനു പുറമേ ഏറെ ദരിദ്രാവസ്ഥയിലെത്തിയ രാജ്യത്ത് പട്ടിണിമൂലവും ജനത മരിച്ചു വീ‍ഴുന്നു എന്നത് നിരാശാജനകമാണ്.ഒരു പിടി ആഹാരത്തിനായി ലോക രാജ്യങ്ങളുടെ ദയക്കായി കേഴുകയാണ് സുഡാനിലെ കുരുന്നുകൾ.

Also Read: ജി 20 ഉച്ചകോടി; സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ദില്ലിയിൽ പൊതു അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here