സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച കാർഷിക റിപ്പോർട്ടിങ്ങിനുള്ള കർഷക ഭാരതി പുരസ്കാരം ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് പി സുരേശന്

സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ലഭിച്ചിരിക്കുന്നത് വയനാട് കെ എ കവളക്കാട്ട് ഹൗസിലെ റോയിമോൻ ആണ്.പാലക്കാട് ആലത്തൂർ കൃഷി ഭവൻ ആണ് മികച്ച കൃഷി ഭവനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയാണ് അവാർഡ് തുക.

also read: ഹോർട്ടിക്കോർപ്പിന്റെ ഓണച്ചന്തകൾ ഇത്തവണയും ഉണ്ടാകും; മന്ത്രി പി പ്രസാദ്

മികച്ച ജൈവ കർഷകനുള്ള പുരസ്‍കാരം കോഴിക്കോടുള്ള ഫ്രാൻസിസ് കെ റ്റി ക്കാണ്. മികച്ച യുവ കർഷകനുള്ള പുരസ്‍കാരം തൃശ്ശൂർ ചങ്ങനാത്ത്  വീട്ടിലെ ശ്യാം മോഹനന് ആണ് ലഭിച്ചിരിക്കുന്നത് . മികച്ച യുവകർഷക അവാർഡ് സ്വന്തമാക്കിയിരിക്കുന്നത് ആലപ്പുഴ പുത്തൻവെളിയിൽ രേഷ്മ എൽ ആണ്.

also read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്, വിജ്ഞാപനമിറങ്ങി; മണ്ഡലത്തിലെ സുപ്രധാന വിവരങ്ങൾ

അതേസമയം മികച്ച കാർഷിക റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന സർക്കാരിന്റെ
കർഷക ഭാരതി പുരസ്കാരം ലഭിച്ചിരിക്കുന്നത് ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് പി സുരേശന് (കണ്ണൂർ) ആണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here