
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മങ്ങിയ ജയം. 4 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 2 സീറ്റ് നേടി. ഗുജറാത്തിലെ വിസവദാര്‍ പഞ്ചാബിലെ ലുധിയാന എന്നീ സീറ്റുകളിലാണ് എഎപിക്ക് ജയം.അതേ സമയം കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടിയില്ല.
ഗുജറാത്തിലെ വിസവദാര്‍ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്തി ഇറ്റാലിയ ഗോപാല്‍ 17592 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി കിരിത് പട്ടേലിനെ പരാജയപ്പെടുത്തിയാണ് എഎപിയുടെ ജയം.മുന്‍ എംഎല്‍എ ബയാനി ഭുബേന്ദ്ര എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും ആം ആദ്മി പാര്‍ട്ടി സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
ALSO READ: പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു; മൂന്ന് എംഎൽഎമാരെ പുറത്താക്കി സമാജ് വാദി പാർട്ടി
പഞ്ചാബിലെ ലുധിയാന വെസ്റ്റിലും എഎപി വിജയിച്ചു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവന്‍ ഭാരത് ഭുഷനെതിരെ 10637 വോട്ടിനാണ് എഎപി സ്ഥാനാര്‍ഥി സഞ്ജിവ് അറോറയുടെ ജയം.ബംഗാളിലെ കല്‍കാഞ്ചിയില്‍ ടിഎംസിയും സീറ്റ് നിലനിര്‍ത്തി.ടിഎംസി സ്ഥാനാര്‍ഥി അലിഫ അഹമ്മദ50049 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ഗുജറാത്തിലെ കാഡി മണ്ഡലത്തില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. അതേ സമയം ഒരു സീറ്റ് പോലും നേടാനാവാത്തത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.
ഗുജറാത്തിലടക്കം ജനങ്ങള്‍ക്ക് ബിജെപിയെ മടുത്തുവെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. അതേ സമയം ബംഗാളിലെ കല്‍കാഞ്ചി മണ്ഡലത്തിലെ ബറോചന്ദ്ഗറില്‍ വോട്ടെണ്ണലിനിടെയുണ്ടായ സ്‌ഫോടനത്തില്‍ നാലാം ക്‌ളാസുകാരി മരിച്ചു. വിജയാഘോഷത്തിനെത്തിച്ച ക്രൂഡ് ബോബാണ് പെട്ടിത്തെറിച്ചത്. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമായി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

