‘സെമി ഫൈനൽ’ ജനവിധി ഇന്ന്; ഫലങ്ങൾ തത്സമയം ജനങ്ങളിലേക്കെത്തിക്കാൻ കൈരളി ന്യൂസും സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം തപാൽവോട്ടുകളും എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. കൈരളി ന്യൂസിലൂടെയും പ്രേക്ഷകർക്കും വായനക്കാർക്കും തെരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം.

ALSO READ: ഒരേ ഒരു വാചകം, സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്; ”കേരളവർമയുടെ ചെയർമാന്‍റെ പേര് കെ.എസ് അനിരുദ്ധൻ, അനിരുദ്ധന്‍റെ സംഘടനയുടെ പേര് എസ്‌.എഫ്‌.ഐ”

ഉച്ചയോടെ ഫലത്തിന്റെ ഒരു പൊതുചിത്രം വ്യക്തമായേക്കും. വൈകുന്നേരമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച്‌ മിസോറം വോട്ടെണ്ണൽ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. 2024 പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നതിനാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ്‌ ഫലം ഏറെ നിർണായകമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News