എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യം ഒന്നിക്കണം : എസ് ഇ യു

seu

ഡൽഹിയിലെ ജന്തർ മന്തറിലും പാർലമെന്റിനുമുന്നിലും രാജ്യത്തിൻറെ പുതുതലമുറയ്ക്കായി നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ കോഴിക്കോട് സിവിൽ സ്റ്റേഷൻ യൂണിറ്റ് കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

വിദ്യാർഥി പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും ചോരയിൽ മുക്കിക്കൊല്ലുന്ന ഭരണകൂട ഭീകരതക്കെതിരെ രാജ്യം ഒന്നിക്കണമെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത എസ് ഇ യു സംസ്ഥാന സെക്രട്ടറി അബ്ദുൽ ഗഫൂർ പന്തിർപാടം പറഞ്ഞു.

Also read: സമരക്കാരെ കേൾക്കുക ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം; അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും: ആസിഫ് അലി

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റഷീദ് തട്ടൂർ, ജില്ല പ്രസിഡണ്ട് ഹനീഫ പനായി, ജില്ല ട്രഷറർ ജംനാസ് കാഞ്ഞിരങ്ങാട്ട്, സിവിൽ സ്റ്റേഷൻ യൂണിറ്റ് പ്രസിഡണ്ട് മുജീബ് റഹ്മാൻ ചെലവൂർ, ജനറൽ സെക്രട്ടറി റിഷാദ് ബിൻ റഷീദ് കാക്കൂർ, ട്രഷറർ ഷംസുദ്ദീൻ മുട്ടാഞ്ചേരി, കമാൽ ഓമശ്ശേരി, ഷമീം അജ്മൽ , ടി. ഷാഹുൽ ഹമീദ്, റനീഫ് പി പി, മുനീബ് തിരൂർ, ജിഷാന രാമനാട്ടുകര, തെൻസീറ ഒളവണ്ണ തുടങ്ങിയവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News