‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേത്’: മന്ത്രി ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേതെന്നു മന്ത്രി ആർ ബിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു. സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട കര്യങ്ങൾ ബജറ്റിൽ അല്ല ആദ്യമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈ വിഷയങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ മൂന്നു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു.

Also Read: സിപിഐഎം എതിർക്കുന്നത് വിശ്വാസിയെ അല്ല വർഗീയവാദിയെ ആണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇവരുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കും ഇത്തരം സർവകലാശാലകൾ. ശ്യാം മേനോൻ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ പ്രഖ്യാപനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read: കേരളത്തില്‍ 2023ല്‍ നടന്നത് 201 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; പൊലീസ് സംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെ പറ്റി മൂർത്തമായ തീരുമാനങ്ങൾ എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഓരോ കാലത്തും അക്കാലത്തെ മൂർത്തമായ സാഹചര്യം അനുസരിച്ചാണ് നയ രൂപീകരണം ഉണ്ടാകുന്നത്. അടിസ്ഥാനപരമായ കാര്യങ്ങൾക്ക് വ്യതിചലനം ഉണ്ടാകാതെ സന്ദർഭങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നത്. നവലിറൽ നയത്തിന്റെ പതിറ്റാണ്ടുകൾ നമ്മൾ പിന്നിട്ടു കഴിഞ്ഞു. നിയന്ത്രണങ്ങൾ ഒഴിവാക്കലാണ് നവ ലിബറൽ നയം. സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. തീരുമാനം വൈകിപോയ സാഹചര്യമേ നിലവിലില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News