സഞ്ജു വി സാംസണ് സംസ്ഥാന സർക്കാരിൻ്റെ ആദരം, തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

v-sivankutty-

സഞ്ജു വി സാംസണ് സംസ്ഥാന സർക്കാരിൻ്റെ ആദരം. തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സഞ്ജു മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. പൊള്ളലേറ്റത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റുകാൽ പൊങ്കാല മാലിന്യ നീക്കത്തിൽ ആർ ഡി ഒ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ആർ ഡി ഒ ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന പരാതികളിൽ പ്രാഥമിക അന്വേഷണം നൽകി റിപ്പോർട്ട് നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി വിശദീകരിച്ചു.

Also read : ‘പാലക്കാട് അപ്പനും ഞാനും സുഭദ്രയും’; കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ ജില്ലയിൽ പോസ്റ്റർ യുദ്ധം

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ തുഗ്ലക് പരിഷ്കാരം എന്ന് ആരെങ്കിലും പറയുമോ എന്നറിയില്ല. സംസ്ഥാനം വിപ്ലവകരമായ മാറ്റത്തിലേക്ക് കടക്കുകയാണ്. 15 വർഷമായി പരിഷ്കരിക്കാത്ത ഹയർസെക്കൻഡറി പാഠപുസ്തകമാണ് പരിഷ്കരിച്ചത്. പുസ്തകപ്പുഴുക്കളായി വിദ്യാർത്ഥികൾ മാറേണ്ടതില്ല. വിദ്യാർത്ഥികൾ പൗരബോധം ഉള്ളവർ ആയിരിക്കണം. അത് ഈ കാലഘട്ടത്തിൽ ആവശ്യമാണ് എന്നും മന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News