യുപിയും ബിഹാറും പോലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ സർക്കാർ ശക്തമായി പ്രതിരോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

യുപിയും ബിഹാറും പോലെ ജനങ്ങളെ വർഗീയ അജണ്ടയുടെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാന സർക്കാർ ശക്തമായി പ്രതിരോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിൽവൽക്കരിക്കാൻ ആര് ശ്രമിച്ചാലും ജീവൻ പോകുന്നതുവരെ പോരാടാൻ ഈ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിലബസുകളിൽ വർഗീയ വിഷം കുത്തിക്കയറ്റാൻ സർവകലാശാലകളിൽ അനർഹരെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമിക്കുന്നു. ഗവർണർമാർക് സ്വന്തമായി ചെയ്യാൻ ഒന്നുമില്ലെന്നും അതെ സമയം അവർക്ക് ചില കടമകൾ ഉണ്ടെന്നും ഭരണഘടനാ നിർമാണ സഭയിൽ ഡോ. ബി ആർ അംബേദ്‌കർ കൃത്യമായി പറയുന്നുണ്ട്. ആ കടമയാണോ ചില ഗവർണർമാർ നടത്തുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.

Also Read: പാർലമെന്റ് സുരക്ഷാ വീഴ്ച; നടന്നത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

സർക്കാരിയാ കമീഷൻ 1988 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണർ പദവിയെക്കുറിച്ച് പറയുന്നത് ഗവർണർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത വ്യക്തി ആവണം എന്നാണു. ഇന്നത്തെ ഗവർണറുടെ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. നിരവധി പാർട്ടികളിൽ പ്രവർത്തിച്ചതുകൊണ്ട് ഏത് പാർട്ടിയിലാണ് കൂടുതൽ പ്രവർത്തിച്ചത് എന്ന സംശയം പൊതുവിൽ ഉണ്ടാവാം. അത് ഓരോരുത്തരും സ്വയം മനസിലാക്കി മുന്നോട്ടുപോവുന്നതാണ് നല്ലത്.

Also Read: യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ്: മുഖ്യമന്ത്രി

മതരാഷ്ട്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്. ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത് എങ്ങിനെയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി ആകുന്നത്. നേരത്തെ ആർഎസ്എസ് തലവൻ ഗവർണറെ സന്ദർശിച്ചത് മാധ്യമങ്ങളിലൂടെ കണ്ടതാണ്. ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കാൻ ഇത്തരം പദവികൾ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്. ആ പ്രവണതയെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാവുകൂടിയായ പ്രതിപക്ഷനേതാവ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റു ചില സാസംഥാനങ്ങളിലേതുപോലെ കേരളത്തിലും സർവകലാശാലകളെ കാവിവൽക്കരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെ ഭരണഘടനാപരമായി ചെറുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News