‘മനസ്സോടിത്തിരി മണ്ണ്’; കോഴിക്കോട് ഭവനരഹിതരായ ആയിരം പേര്‍ക്ക് ജനപങ്കാളിത്തത്തോടെ വീടൊരുക്കാന്‍ സര്‍ക്കാര്‍

കരുതലിന്റെ മറ്റൊരു മാതൃക തീര്‍ക്കാനൊരുങ്ങി കോഴിക്കോട്. നഗരത്തില്‍ ഭൂമിയും വീടും ഇല്ലാത്ത 1000 പേര്‍ക്ക് ജനകീയ പങ്കാളിത്തത്തില്‍ വീട് നിര്‍മിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായുള്ള ബേപ്പൂരിലെ ഭവന സമുച്ചയത്തിന് മന്ത്രി എം.ബി രാജേഷ് തുടക്കമിട്ടു.

കോഴിക്കോട് നഗരത്തില്‍ ഭൂമിയും വീടും ഇല്ലാത്ത 5000ല്‍ പരം കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമം. ബേപ്പൂര്‍ ഐടിഐയ്ക്ക് സമീപമാണ് കോഴിക്കോടിന്റെ സ്‌നേഹക്കൂട് ഉയരുക. ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട് ഉയരുന്ന ഭവന പദ്ധതി കേരളം ഏറ്റെടുക്കുന്ന മാതൃകയാവുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ക്രൗഡ് ഫണ്ടിംഗ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് ആദ്യ ഫണ്ട് കൈമാറി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ലോഗോ പ്രകാശനം ചെയ്തു. മേയര്‍ ബീന ഫിലിപ്പ്, ഡെപ്യുട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel