തൃണമൂലിന്‍റെ പേരിൽ കോടികൾ പിരിക്കുന്നു; പിവി അൻവറിനെതിരെ മമതാ ബാനർജിക്ക് പരാതി അയച്ച് സംസ്ഥാന നേതൃത്വം

PV Anwar

പിവി അൻവറിനെതിരെ തൃണമൂൽ സംസ്ഥാന നേതൃത്വം മമതാ ബാനർജിക്ക് പരാതി അയച്ചു. തൃണമൂലിൻ്റെ പേരിൽ അൻവർ പണപ്പിരിവ് നടത്തുന്നുവെന്നും, പാർട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടികൾ പിരിക്കുന്നുവെന്നുമാണ് പരാതി. അൻവറിനെ സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കണമെന്നും സംസ്ഥാന അധ്യക്ഷൻ സിജി ഉണ്ണി അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പി വി അൻവറിനെതിരെ മമതാ ബാനർജിക്ക് അയച്ച ഇ മെയിലിൽ സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്നത്. 

അൻവറിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിയുടെ പേരിൽ ഫണ്ട് സ്വരൂപിക്കലും കണക്കിലെടുത്ത് സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന്  പരാതിയിൽ ആവശ്യപ്പെടുന്നു. 

ALSO READ; വന്യമൃഗ ആക്രമണം: കേന്ദ്ര സർക്കാരും വയനാട്‌ എംപിയും നിലപാട് തിരുത്തണമെന്ന് സിപിഐഎം

തൃണമൂൽ ദേശീയ നേതൃത്വം  അൻവറിനെ സംസ്ഥാന കോർഡിനേറ്ററായി നിയമിച്ചത് അൻവറിൻ്റെ ക്രിമിനൽ പശ്ചാത്തലമോ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചോ ഒരു പ്രാഥമിക അന്വേഷണവും നടത്താതെയാണ്. ദേശീയ നേതൃത്വം തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്ന് അവകാശപ്പെട്ടും പ്രാദേശിക നേതാക്കൾക്ക് സംസ്ഥാന ഭാരവാഹിത്വം വാഗ്ദാനം ചെയ്തും  അൻവർ ഫണ്ട് സ്വരൂപിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ പരാതിയിൽ  ആരോപിക്കുന്നു. യുഡിഎഫ് പ്രവേശനത്തിനുള്ള  ഒരു ഇടത്താവളമായി  മാത്രമാണ് അൻവർ തൃണമൂലിനെ ഉപയോഗിക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. 

ഡിഎംകെ, എസ്പി, ബിഎസ്പി,  ജനതാദൾ (യു) എന്നിവയിൽ  ഭാഗ്യം പരീക്ഷിച്ചതിന് ശേഷമാണ്  അൻവർ തൃണമൂലിൽ എത്തിയതെന്നും  ഇ മെയിൽ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന അധ്യക്ഷൻ കൈരളി ന്യൂസിലൂടെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഇതേ ആരോപണങ്ങൾ മമതക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലും ആവർത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ എതിർപ്പ് മറികടന്ന് അൻവറിനെ ദേശീയ നേതൃത്വം സ്വീകരിക്കുമോ എന്നതാണ് ഇനി നിർണ്ണായകമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News