സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ സംഗമം മെയ് 18 ന്; സംഘാടക സമിതി യോഗം ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ഒ ആര്‍ കേളു

MINISTER OR KELU

സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ സംഗമം മെയ് 18 ന് പാലക്കാട് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന സംഗമത്തിൽ 1200 പേർ പങ്കെടുക്കും. മേഖലാസംഗമത്തിന്റെ സംഘാടക സമിതി യോഗം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സാസ്‌കാരിക സാമൂഹിക മുന്നേറ്റം ലക്ഷ്യം വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാനുള്ള അവസരവും ആവശ്യമുള്ളവയ്ക്കുള്ള തുടര്‍ നടപടികളും ഉറപ്പാക്കുകയാണ് മേഖലാസംഗമത്തിന്റെ ലക്ഷ്യം.

ALSO READ; ‘മികവിന്‍റെ കേന്ദ്രങ്ങള്‍ സുപ്രധാന ചുവടുവെയ്പ്’; എം ജി സര്‍വകലാശാലയിലെ മികവിന്‍റെ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ആര്‍ ബിന്ദു

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മെയ് 18 ന് മലമ്പുഴയിലാണ് സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലാസംഗമം നടക്കുക. മേഖലാ സംഗമത്തില്‍ 1200 പേര്‍ പങ്കെടുക്കും. യോഗത്തില്‍ എം.എല്‍.എമാരായ കെ.ബാബു, കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി പുനിത് കുമാര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ധര്‍മ്മലശ്രീ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം കെ മണികണ്ഠന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News