
കെഎസ്ടി എ സംസ്ഥാന പ്രസിഡൻ്റായി ഡി സുധീഷിനെയും (ആലപ്പുഴ) ജനറൽ സെക്രട്ടറിയായി ടി കെ എ ഷാഫിയെയും (മലപ്പുറം) 34-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എ കെ ബീന (കണ്ണൂർ) യാണ് ട്രഷറർ. അഞ്ച് വൈസ് പ്രസിഡൻ്റുമാരെയും അഞ്ച് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റുമാർ: എം എ അരുൺകുമാർ – പാലക്കാട്, കെ സി മഹേഷ് – കണ്ണൂർ, എം എസ് പ്രശാന്ത് തിരുവനന്തപുരം, ആർ കെ ബിനു – മലപ്പുറം, പി എസ് സ്മിജ – കോഴിക്കോട്. സെക്രട്ടറിമാർ: കെ രാഘവൻ- കാസർകോട്, എ നജീബ് – തിരുവനന്തപുരം, എം കെ നൗഷാദലി – പാലക്കാട്, പി ജെ ബിനേഷ് – വയനാട്, എസ് സബിത- കൊല്ലം.
എക്സിക്യൂട്ടീവ് കമ്മിറ്റി: സുജു മേരി, സിജോവ് സത്യൻ(തിരുവനന്തപുരം) ജി കെ ഹരികുമാർ (കൊല്ലം) സി ബിന്ദു(പത്തനംതിട്ട) വി അനിത(ആലപ്പുഴ) കെ വി അനീഷ്ലാൽ, കെ ജെ പ്രസാദ് (കോട്ടയം) എ എം ഷാജഹാൻ, എം രമേശ് (ഇടുക്കി) ഏലിയാസ് മാത്യു(എറണാകുളം) പി സി സിജി (ത്രൃശൂർ) എം ആർ മഹേഷ് കുമാർ(പാലക്കാട്) സി ഷക്കീല, സി ടി ശ്രീജ(മലപ്പുറം) വി പി രാജീവൻ, കെ ഷാജിമ(കോഴിക്കോട്) കെ സി സുധീർ (കണ്ണൂർ) കെ ഹരിദാസ് (കാസർകോട്).
also read: വൈകിയാണെങ്കിലും തരൂരിനെ പോലുള്ളവർക്ക് സത്യം അംഗീകരിക്കേണ്ടി വന്നു: ബിനോയ് വിശ്വം
ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടക്കം 82 അംഗങ്ങളടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി. ഓഡിറ്റർമാരായി സന്തോഷ് കുമാർ(കൊല്ലം), പി ടി ഷാജി(കോഴിക്കോട്) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

